ഇന്ത്യയുടെ 38,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈന കയ്യടക്കി വച്ചിരിയ്ക്കുന്നു; സമ്മതിച്ച് പ്രതിരോധമന്ത്രി

Webdunia
ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (08:02 IST)
ഡൽഹി: ഇന്ത്യയുടെ 38,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈന ഇപ്പോഴും കയ്യടക്കി വച്ചിരിയ്ക്കുകയാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. കഴിഞ്ഞദിവസം ലോക്‌സഭയിലാണ് പ്രതിരോധമന്ത്രി ഇക്കാര്യം തുറന്നു സമ്മതിച്ചത്. കിഴക്കൻ ലഡാക്കിൽ യഥാർത്ഥ നിയന്ത്രണരേഖ സംബന്ധിച്ച ഉഭയകക്ഷി കരാറുകൾ ചൈന അംഗികരിയ്ക്കുന്നില്ല എന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
 
അതിർത്തിയിൽ എല്ലാ കരാറുകളും ലംഘിച്ച് ചൈന സൈനിക വിന്യാസം നടത്തുകയാണ് സൈനിക നയതന്ത്ര തലങ്ങളിൽ ചർച്ചകൾ നാടക്കുമ്പോൾ തന്നെ നിയന്ത്രണരേഖ ലംഘിയ്ക്കാൻ ചൈന നിരന്തര ശ്രമം നടത്തുന്നു. ചൈനയുടെ കടന്നകയറ്റ ശ്രമങ്ങൾ ഇന്ത്യൻ സൈന്യം സമയോചിതമായി പരാജയപ്പെടുത്തി. 
 
കിഴക്കൻ ലഡാക്കിലെ ഗോഗ്ര, കൊങ്‌ക്കാല, പാംഗോങ് തടാകത്തിന്റെ തെക്ക്, വടക്ക് തീരങ്ങൾ എന്നി പ്രദേശങ്ങളിലേയ്ക്ക് കടന്നുകയറാംൻ ചൈന നിരന്തര ശ്രമം നടത്തുന്നുണ്ട്. ഇത് ചെറുക്കുന്നാതിനായി ഇന്ത്യൻ സേന മതിയായ പ്രതിരോധ സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്ന് രാജ്നാഥ് സിങ് വ്യക്താമാക്കി. 
 
ഇന്ത്യയുടെ പ്രദേശം ചൈന കയ്യടക്കി എന്ന് പ്രതിരോധാമന്ത്രി സമ്മതിച്ചതോടെ നേരത്തെ പ്രധാനമന്ത്രി പറഞ്ഞത് കള്ളമാണ് എന്ന് തെളിഞ്ഞു എന്ന് കോൺഗ്രസ്സ് വിമർശനം ഉന്നയിച്ചു. കേരളത്തിന്റെ വലിപ്പത്തിന് സമാനമായ പ്രദേശമാണ് ചൈന കയ്യടക്കി വച്ചിരിയ്ക്കുന്നത്. 38,863 ചത്രുരശ്ര കിലോമീറ്ററാണ് കേരളത്തിന്റെ ഭൂവിസ്തൃതി. 

അനുബന്ധ വാര്‍ത്തകള്‍

Next Article