കശ്മീരില്‍ ചൈനയും ഇടപെടാന്‍ തുടങ്ങി; രാജ്യത്ത് വർഗീയ സംഘർഷം ഉണ്ടാക്കാന്‍ ശത്രു ആഗ്രഹിക്കുന്നു - മെഹബൂബ മുഫ്തി
ശനി, 15 ജൂലൈ 2017 (19:43 IST)
ജമ്മുകശ്മീരിലെ സംഘർഷങ്ങളിൽ ചൈനയുടെ ഇടപെടലുണ്ടെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി.
അനന്ത്നാഗിൽ വച്ച് അമർനാഥ് തീർഥാടകർക്ക് നേരെയുണ്ടായ ആക്രമണം വർഗീയ ലഹളയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കാന്‍ ഭീകരര്‍ നുഴഞ്ഞു കയറുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
അമർനാഥ് തീർഥാടകർക്കുനേരേയുണ്ടായ ആക്രമണത്തിന് പിന്നില്‍ വിദേശ ശക്തികൾക്ക് പങ്കുണ്ട്. ദൗർഭാഗ്യവശാൽ ഇപ്പോൾ ചൈനയും കശ്മീരില്‍ ഇടപെടൽ നടത്തുന്നുണ്ട്. ആക്രമണത്തിലൂടെ രാജ്യത്ത് വർഗീയ സംഘർഷം ഉണ്ടാക്കാനാണ് ശത്രു ആഗ്രഹിക്കുന്നതെന്നും മെഹബൂബ കൂട്ടിച്ചേർത്തു.
കശ്മീരില്‍ ക്രമസമാധാനത്തിനായല്ല ഞങ്ങൾ പോരാടുന്നത്. രാജ്യം മുഴുവനും എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ചു നിന്നാലും ഈ പോരാട്ടത്തിൽ നമ്മുക്ക് ജയിക്കാൻ സാധിക്കില്ലെന്നും മെഹബൂബ പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളിൽ പിന്തുണച്ചതിന് രാജ്നാഥ് സിംഗിന് നന്ദി പറയുന്നതായും മെഹബൂബ വ്യക്തമാക്കി. എന്റെ രാജ്യത്തെ ജനങ്ങൾക്കും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനും പ്രതിസന്ധി ഘട്ടങ്ങളിൽ പിന്തുണച്ചതിന് നന്ദി പറയുകയാണ്. ആക്രമണത്തെ അപലപിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചുണ്ടായതിൽ സന്തോഷവതിയാണെന്നും അവർ പറഞ്ഞു.
ആപ്പില്‍ കാണുക x