മൂന്ന് വർഷത്തിനിടെ ഇന്ത്യൻ അതിർത്തിയിൽ ചൈന സൈനിക കേന്ദ്രങ്ങൾ ഇരട്ടിയാക്കി: റിപ്പോർട്ട്

Webdunia
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (17:20 IST)
2017ലെ ഡോക്‌ലാം സംഘർഷത്തിന് പിന്നാലെ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ചൈന ചൈന വ്യോമത്താവളങ്ങളും വ്യോമപ്രതിരോധ യൂണിറ്റുകളുമടക്കം 13 ഓളം പുതിയ സൈനിക കേന്ദ്രങ്ങള്‍ നിര്‍മിച്ചുവെന്ന് റിപ്പോര്‍ട്ട്. ലഡാക്കിലെ സംഘർഷത്തിന് ശേഷം പുതുതായി നാല് ഹെലിപോർട്ടുകളും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പ്രമുഖ സുരക്ഷ-രഹസ്യാന്വേഷണ കണ്‍സള്‍ട്ടന്‍സിയായ സ്ട്രാറ്റ്‌ഫോര്‍ ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
 
ചൈനയുടെ സൈനിക അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം ഇനിയും പൂർത്തിയായിട്ടില്ല. അതിന്റെ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. അതിനാൽ ഇന്ത്യയുടെ അതിർത്തിയോട് ചേർന്ന് കാണുന്ന ചൈനീസ് സൈനിക പ്രവര്‍ത്തനം ഒരു ദീര്‍ഘകാല ഉദ്ദേശ്യത്തിന്റെ ആരംഭം മാത്രമാണെന്നാണ് സൂചന.മൂന്ന് വ്യോമത്താവളങ്ങൾ, അഞ്ച് സ്ഥിരം വ്യോമപ്രതിരോധ യൂണിറ്റുകള്‍, അഞ്ച് ഹെലിപോര്‍ട്ടുകള്‍ എന്നിവയാണ് ചൈന മൂന്ന് വര്‍ഷത്തിനുള്ളില്‍ പുതുതായി നിർമിച്ചത്. ഇതിൽ നാല് ഹെലിപോർട്ടുകളുടെ പ്രവർത്തനം ലഡാക്ക് പ്രതിസന്ധിക്ക് ശേഷം മാത്രമാണ് ആരംഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article