മൂത്രമൊഴിച്ചതിന് നാല് വയസുകാരനെ തല്ലിക്കൊന്നു
വീടിനു മുന്നിൽ മൂത്രമൊഴിച്ചെന്ന കാരണത്താല്‍ നാല് വയസുകാരനെ അയൽവാസി അടിച്ചു കൊന്നു. ആന്ധ്രാ പ്രദേശിലെ കുർനൂൽ ജില്ലയിൽ ആലൂരിലാണ് ക്രൂരമായ സംഭവം നടന്നത്.
കഴിഞ്ഞ ദിവസമാണ് പ്രതിയായ ചിന്ന തിപ്പണ്ണയുടെ വീടിന് മുന്നില്‍ കുട്ടിയെത്തിയത്. ആ സമയം കുട്ടി വീടിന് മുന്നില്‍ മൂത്രമൊഴിക്കുകയും ചെയ്തു. ഇത് കണ്ട ചിന്ന തിപ്പണ്ണ കുട്ടിയുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. അടി കൊണ്ട് തെറിച്ചു പോയ കുട്ടി തല്‍ക്ഷണം ബോധം കെട്ട് പോവുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. സംഭവത്തിനു ശേഷം പ്രതി ഒളിവില്‍ പോയിരിക്കുകയാണ്. പൊലീസ് ഊർജ്ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പേഡ ഹോത്തൂർ സ്വദേശിയായ ഗംഗാധറിന്രെ മകൻ എം വിനോദാണ് കൊല്ലപ്പെട്ടത്.