കസ്റ്റഡി ജീവിതത്തിലെ ആദ്യദിനം, പ്രത്യേകതകളൊന്നുമില്ലാതെ ചിദംബരത്തിന്റെ തീഹാർ ജയിൽ ജീവിതം !

Webdunia
വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (12:08 IST)
ഐഎന്.എക്‌സ് മീഡിയാ കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. യാതോരു പ്രത്യേകതകളുമില്ലാതെയാണ് അദ്ദേഹം തന്റെ കസ്റ്റഡി കാലയളവിലെ ആദ്യ ദിനം തള്ളിനീക്കിയത്.
 
14 ദിവസത്തേക്കാണ് അദ്ദേഹത്തെ കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്. പ്രത്യേക സി.ബി.ഐ കോടതിയാണ് ചിദംബരത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. സെപ്തംബര്‍ 19 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് അയക്കരുതെന്ന് നേരത്തേ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.
 
സുപ്രീംകോടതിയില്‍ ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് തന്നെ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article