ഹെൽമറ്റ് ഇല്ലാതെ വണ്ടി ഓടിച്ചാൽ 1000 രൂപ പിഴ, അടയ്ക്കുന്നവർക്ക് ഹെൽമറ്റ് സൌജന്യം !

വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (11:21 IST)
ഹെൽമറ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍ 1000 രൂപയാണ് പിഴയടയ്ക്കേണ്ടത്. പിഴ വര്‍ദ്ധിപ്പിച്ചെന്ന് കരുതി ഇതേ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് യാതൊരു ഉറപ്പുമില്ല. അതിനാൽ ഇരുചക്ര വാഹനയാത്രക്കാരുടെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഒരു പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് രാജസ്ഥാൻ സർക്കാർ. 
 
ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരില്‍ നിന്ന് നിയമം നിഷ്‌കര്‍ഷിക്കുന്ന ആയിരം രൂപ പിഴ ഈടാക്കുന്നതിനൊപ്പം ‘സൗജന്യ’മായി ഇവര്‍ക്ക് ഹെല്‍മറ്റ് നല്‍കുന്ന പദ്ധതിയാണ് പൊലീസിന്റെ നേതൃത്വത്തില്‍ നടപ്പാക്കാന്‍ പദ്ധതിയിടുന്നത്.
 
കേന്ദ്ര സര്‍ക്കാര്‍ പുതുതായി ഭേദഗതി വരുത്തിയ നിയമപ്രകാരം ചില പിഴകള്‍ രാജസ്ഥാനില്‍ ചുമത്താനാവില്ലെന്ന് ഗതാഗത മന്ത്രി പ്രതാപ് സിംഗ് ഖചരിയാവാസ് ബുധനാഴ്ച പറഞ്ഞു. ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്താണ് രാജസ്ഥാനില്‍ നടപ്പാക്കൂവെന്നും മന്ത്രി സൂചിപ്പിച്ചു. ഇതിന്റെ ഭാഗമായാണ് ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിക്കുന്നതിന് 1,000 രൂപ പിഴ നല്‍കുന്നവര്‍ക്ക് സൗജന്യ ഹെല്‍മറ്റ് നല്‍കാന്‍ പദ്ധതിയിടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍