രാജ്യം നേരിടുന്ന എല്ലാ പ്രതിസന്ധികളും നിയന്ത്രിക്കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ലെന്ന് മുന്‍ ധനകാര്യ മന്ത്രി പി ചിദംബരം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വന്‍തോല്‌വിക്കു കാരണം വിലക്കയറ്റമാണെന്ന ആരോപണം ചിദംബരം തള്ളിക്കളഞ്ഞു.
വിലക്കയറ്റം ഒരു കാരണം മാത്രമാണെന്നു പറഞ്ഞ ചിദംബരം പുതിയ സര്‍ക്കാരിനു വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിയട്ടെ എന്ന് ആശംസിച്ചു. ഇറാഖ് പ്രശ്നത്തേ തുടര്‍ന്ന് പശ്ചാത്തലത്തില്‍ ഇന്ധനവില ഉയരുകയാണെങ്കില്‍ അതു സര്‍ക്കാരിനു വലിയ തലവേദനയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എണ്ണ, വാതക ഓഹരി വില കഴിഞ്ഞദിവസം 6.2% താഴ്‌ന്നിരുന്നു. ആസൂത്രണ കമ്മീഷന്റെ അംഗബലം കുറയ്ക്കുന്നതിനോട് തനിക്കും യോജിപ്പാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സര്‍ക്കാര്‍ കമ്മീഷനെ പിരിച്ചുവിടുകയോ അംഗബലം കുറയ്ക്കുകയോ ചെയ്യുമെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.