കഴിഞ്ഞ 9 മാസത്തിനുള്ളില്‍ ഛത്തീസ്ഗഡില്‍ വധിക്കപ്പെട്ടത് 194 മാവോയിസ്റ്റുകള്‍; കീഴടങ്ങിയത് 742 പേര്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (13:00 IST)
കഴിഞ്ഞ 9 മാസത്തിനുള്ളില്‍ ഛത്തീസ്ഗഡില്‍ വധിക്കപ്പെട്ടത് 194 മാവോയിസ്റ്റുകളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കൂടാതെ 742 പേര്‍ കീഴടങ്ങുകയും 801 പേരെ അറസ്റ്റുചെയ്യുകയും ചെയ്തു. ദല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
രാജ്യത്തുടനീളം ഭീകരതയുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. സാധാരണക്കാരുടെയും സൈനികരുടെയും മരണനിരക്ക് 70 ശതമാനം കുറഞ്ഞു. അക്രമം റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളുടെ എണ്ണം 96 ല്‍ നിന്ന് 42 ഉം പോലീസ് സ്റ്റേഷനുകളുടെ എണ്ണം 465 ല്‍ നിന്ന് 120 ഉം ആയി കുറഞ്ഞു. 50 പോലീസ് സ്റ്റേഷനുകള്‍ പുതിയതായി വന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണിതെന്ന് അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article