എതിരാളികള്‍ ഇല്ലാതെ ജയലളിത; 110000 വോട്ടുകളുടെ ലീഡുമായി മുന്നോട്ട് തന്നെ

Webdunia
ചൊവ്വ, 30 ജൂണ്‍ 2015 (12:03 IST)
തമിഴ്നാട്ടിലെ ആര്‍ കെ നഗര്‍ അസംബ്ലി നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ജയലളിത കുതിക്കുന്നു. പന്ത്രണ്ട് റൌണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 1,18,043 വോട്ടുകളാണ് ജയലളിത നേടിയിരിക്കുന്നത്.
 
1,10, 828 വോട്ടുകളുടെ ലീഡ് ആണ് ജയലളിതയ്ക്ക് ഇപ്പോള്‍ ഉള്ളത്.
 
അതേസമയം, എതിരാളിയായ സി പി ഐ സ്ഥാനാര്‍ത്ഥിക്ക്  7,215 വോട്ടുകള്‍ മാത്രമാണ് ഇതുവരെ നേടാനായത്.