കോവിഡ് പടർന്നുപിടിക്കുന്നതിനിടെ ചെന്നൈയിൽ ആയിരങ്ങൾ അണിനിരന്ന് പ്രതിഷേധം, വീഡിയോ !

ബുധന്‍, 18 മാര്‍ച്ച് 2020 (15:22 IST)
ചെന്നൈ: കോവിഡ് 19 പടരുന്നതിനെതിരെയുള്ള മാർഗ നിർദേശങ്ങൾ കാറ്റിൽ പറത്തി. ചെന്നൈയിൽ ആയിരങ്ങൾ ഒത്തുകൂടി പ്രതിഷേധം. പൗരത്വ ഭേതഗതി നിയമത്തിനും, എൻപിആറിനും, എൻആർസിക്കും എതിരെയാണ് തോഹിദ് ജമാത്തിന്റെ നേതൃത്വത്തിൽ നിർദേശങ്ങൾ ലംഘിച്ച് പ്രതിഷേധം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വാർത്താ ഏജസിയായ എഎൻഐ പുറത്തുവിട്ടു.
 
മദ്രാസ് ഹൈക്കോടതിക്ക് മുന്നിലാണ് പ്രതിഷേധക്കാർ തടിച്ചുകൂടിയിരിക്കുന്നത്. ദിവസങ്ങളായി ഇവിടെ സമരം നടന്നുവരികയാണ്. ആയിരക്കണക്കിന് പ്രതിഷേധക്കാർ റോഡരികിൽ കൂട്ടം ചേർന്നുനിൽക്കുന്നത് വീഡിയോയിൽ കാണാം. സമരക്കാരെ ഒഴിപ്പിക്കാൻ പൊലീസ് നീക്കങ്ങൾ നടത്തുന്നില്ല എന്നും ആക്ഷേപം ഉണ്ട്. 
 
വൈറസ് ബാധ ചെറുക്കുന്നതിനായി 50ൽ അധിക പേർ തടിച്ചുകൂടരുത് എന്നാണ് ഡൽഹി ഗവൺമെന്റ് നൽകിയിരിക്കുന്ന നിർദേശം. 5 പേരിൽ കൂടുതൽ ഒത്തുകൂടരുത് എന്ന് മുംബൈ ഭരണകൂടവും നിർദേശം നൽകിയിട്ടുണ്ട്. വിവാഹങ്ങളിൽ പോലും 50ൽ കൂടുതതൽ ആളുകൾ പങ്കെടുക്കരുത് എന്നാണ് കേരള സർക്കാരിന്റെ നിർദേശം. ഇത്തരത്തിൽ വലിയ ജാഗ്രത പുലർത്തുമ്പോഴായാണ് ആയിരങ്ങൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിരിക്കുന്നത്.    

#WATCH Chennai: People including Tamil Nadu Thowheed Jamath members continue their protest against CAA, NRC and NPR near Madras High Court. pic.twitter.com/T7y8qfeoLI

— ANI (@ANI) March 18, 2020

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍