പെൺശബ്ദത്തിൽ സംസാരിച്ച് യുവാവിന്റെ നഗ്ന ചിത്രങ്ങള്‍ ചാറ്റില്‍ സ്വന്തമാക്കി; പിന്നീട് ഭാര്യയ്ക്ക് അയച്ചുകൊടുത്ത് ബ്ലാക്മെയിലിംഗ്; പിടിയിലായത് ആത്മാര്‍ത്ഥ സുഹൃത്ത്

വെള്ളി, 10 മെയ് 2019 (07:51 IST)
വാട്‌സാപ്പ് ചാറ്റിംഗിലൂടെ ചീറ്റിംഗ് നടത്തി യുവാവിന്റെ ജീവിതം തന്നെ തകര്‍ന്നു പോയ സംഭവമാണ് മുംബൈയില്‍ നടന്നത്. ചാറ്റിലൂടെ ലഭിച്ച ഭര്‍ത്താവിന്റെ സ്വകാര്യ ചിത്രങ്ങള്‍ ഭാര്യയ്ക്ക് കൊടുത്തുവിട്ട് ബ്ലാക്ക്‌മെയിലിംഗ്. ഒടുവിൽ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പിടികൂടിയ ആളെ കണ്ട് യുവാവ് ഞെട്ടി. കാരണം അത് യുവാവിന്റെ അടുത്ത സുഹൃത്തായിരുന്നു അതായത്, പെണ്‍ശബ്ദത്തില്‍ കൊഞ്ചികുഴഞ്ഞ് അശ്ലീല സംഭാഷണങ്ങള്‍ നടത്തി യുവാവിനെ വലവീശിപിടിച്ചത് ആത്മാര്‍ത്ഥ സുഹൃത്തായിരുന്നു.
 
പോലീസ് പറയുന്നത്: മുംബൈയിലുള്ള മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ഡയറക്റുടെ വാട്സ് അപ്പിലേയ്ക്ക് ഒരു അജ്ഞാതയുവതി ഫോണ്‍ ചെയ്തു. താൻ ഒരു മോഡലെന്നായിരുന്നു അവര്‍ പരിചയപ്പെടുത്തിയത്. ക്രമേണ ഫോണ്‍വിളി പതിവായി. നേരില്‍ കണ്ടിട്ടില്ലെങ്കിലും വല്ലാത്തൊരു ആത്മബന്ധം അവര്‍ക്കിടയില്‍ രൂപപ്പെട്ടു. ഇതോടെ പരസ്പരം നഗ്‌നചിത്രങ്ങളും പരസ്പരം കൈമാറി. ഈ ചിത്രങ്ങള്‍ കയ്യില്‍കിട്ടിയതോടെ യുവതി തനിചിത്രം പുറത്തുവന്നു. പിന്നീട് നഗ്‌നചിത്രങ്ങള്‍ കാട്ടി ബ്ലാക്ക്മെയിലിംഗ് ആരംഭിച്ചു.
 
ഇതോടെയാണ് യുവാവ് പോലീസിനെ സമീപിച്ചത്. യുവാവിനെ സ്ഥിരമായി വിളിച്ചിരുന്ന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബ്ലാക്ക്മെയിലിംഗിന്റെ ബുദ്ധി കേന്ദ്രത്തെ പോലീസ് പൊക്കിയത്. യുവാവിന്റെ അടുത്തസുഹൃത്തും എംബിഎ ബിരുദധാരിയായ അഹമ്മദ് ഷംസ്ഹള്‍ ഹഖ് ആയിരുന്നു തിനെല്ലാം പിന്നില്‍.
 
മോഡൽ എന്ന വ്യാജേന ഡയറക്ടറോട് അക്കാലമത്രയും വാട്സ് അപ്പിലൂടെ ചാറ്റ് ചെയ്തത് സാക്ഷാല്‍ ഹഖ് തന്നെയാണ്സ്ത്രീയുടെ ശബ്ദത്തില്‍ ഡയറക്ടറോട് പ്രണയപൂര്‍വം സംസാരിച്ചതും ഹഖ് ആണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിയത് ഡയറക്ടറും…ഇയാളുടെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ഹഖിനെ ചോദ്യം ചെയ്തപ്പോള്‍ മറ്റു ചില ബ്ലാക്ക്മെയിലിംഗ് കഥകളുടെയും ചുരുളഴിഞ്ഞതായി പോലീസ് പറഞ്ഞു. സമാനമായി മള്‍ട്ടി നാഷണല്‍ കമ്പനികളിലെ ഉയര്‍ന്ന പദവിയിലെ നാലു ഉദ്യോഗസ്ഥരെ ഇതിനോടകം ഹഖ് ഇത്തരത്തില്‍ കബളിപ്പിച്ചതായി തെളിഞ്ഞുവെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക