സന്ദര്‍ശകര്‍ ജാഗ്രതൈ! ഡിസ്‌കോ ക്ലബുകളില്‍ കുട്ടിപ്പാവാടയ്ക്ക് വിലക്ക്

Webdunia
ബുധന്‍, 20 ഏപ്രില്‍ 2016 (15:00 IST)
പഞ്ചാബിലെ ചണ്ഡിഗഢില്‍ പൊതുവിനോദ കേന്ദ്രങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഡിസ്‌കോ ക്ലബുകളില്‍ കുട്ടിപ്പാവാടയ്ക്ക് നിരോധനമേര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചു.
ഡിസ്‌കോകള്‍ ദേശവിരുദ്ധ ഘടകങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നുവെന്ന് അധികൃതര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടിയെന്ന് ചണ്ഡിഗഢ് ഭരണകൂടം വ്യക്തമാക്കി. 
 
പുതിയ നിയമം അനുസരിച്ച് മാന്യതയ്ക്ക് നിരക്കാത്ത വിധത്തില്‍ വസ്ത്രം ധരിച്ചെത്തുന്ന സ്ത്രീകളെയും അല്പവസ്ത്രധാരികളും ഡിസ്‌കോ കേന്ദ്രങ്ങളില്‍ നിന്ന് പുറത്താക്കും. 'പൊതുവിനോദകേന്ദ്രങ്ങളിലെ നിയന്ത്രണ നിയമം 2016' പ്രകാരമാണ് ഈ പുറത്താക്കല്‍ നടപടി. ബാര്‍ പ്രവര്‍ത്തന സമയത്തില്‍ രണ്ടു മണിക്കൂര്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചതായും സര്‍ക്കാര്‍ അറിയിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം