യൂറോപ്പിലെ പകർച്ച നിരക്ക് രാജ്യത്തും വന്നാൽ പ്രതിദിന കൊവിഡ് കേസുകൾ 14 ലക്ഷം വരെ ഉയരാം: കേന്ദ്രം

Webdunia
ശനി, 18 ഡിസം‌ബര്‍ 2021 (12:42 IST)
ഇന്ത്യയിൽ ഒമിക്രോൺ യുകെയിലെയും ഫ്രാൻസിലെയും പോലെ പടരുകയാണെങ്കിൽ രാജ്യത്ത് പ്രതിദിനം ലക്ഷക്കണക്കിന് കേസുകളിലേക്ക് വർദ്ധിച്ചേക്കാമെന്നും സര്‍ക്കാരിന്റെ കോവിഡ് ടാസ്‌ക് ഫോഴ്സ് മേധാവി മുന്ന‌റിയിപ്പ് നൽകി. നിലവിൽ 11 സംസ്ഥാനങ്ങളിലായി 101 ഒമിക്രോൺ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
 
ഫ്രാന്‍സില്‍ 65,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ തോത് വെച്ച് നോക്കുമ്പോള്‍ രാജ്യത്തെ ജനസംഖ്യ അടിസ്ഥാനമാക്കിയാൽ ഇന്ത്യയിൽ പ്രതിദിനം 13 ലക്ഷം കേസുകൾ വരെ ഉണ്ടാകാം യുകെയിൽ . 88,042 കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത്. ഇതിൽ 2.4 ശതമാനം ഒമിക്രോൺ കേസുകളാണ്.  80 ശതമാനം ഭാഗിക പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്തിയിട്ടും യൂറോപ്പ് ഗുരുതരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കോവിഡ് ടാസ്‌ക് ഫോഴ്സ് മേധാവി വി.കെ.പോള്‍ പറഞ്ഞു.
 
നിലവിലെ സാഹചര്യത്തിൽ ഒമിക്രോണ്‍ ഡെല്‍റ്റയെ മറികടക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അതേസമയം ഡെൽറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ മരണനിരക്ക് തീരെ കുറവാണെന്നതാണ് ലോകത്തിന് ആശ്വാസം നൽകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article