രണ്ട് കോടി വരെ വായ്‌പകളുടെ മോറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്രസർക്കാർ

Webdunia
ശനി, 3 ഒക്‌ടോബര്‍ 2020 (10:32 IST)
സാധരണക്കാർക്കും ചെറുകിട കച്ചവടക്കാർക്കും ആശ്വാസമായി സർക്കാർ പ്രഖ്യാപനം. രണ്ട് കോടി വരെയുള്ള വായ്‌പ്പകളുടെ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നൽകി. ആറ് മാസത്തെ മോറട്ടോറിയം കാലാവധികാലത്തെ പിഴപ്പലിശയാണ് ഒഴിവാക്കുക.
 
ചെറുകിട, MSME ലോണുകൾക്കും, വിദ്യാഭ്യാസ, ഭവന, കൺസ്യൂമർ ഡ്യൂറബിൾ, വാഹന, പ്രൊഫഷണൽ ലോണുകൾക്കും, ക്രെഡിറ്റ് കാർഡ് തുകകൾക്കും ഈ ഇളവ് ബാധകമായിരിക്കും. പാർലമെന്റിന്റെ അനുമതി ഇക്കാര്യത്തിൽ തേടുമെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു. നേരത്തെ പിഴപ്പലിശ ഒഴിവാക്കാനാവില്ലെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ ബോധിപ്പിച്ചിരുന്നത്.എന്നാൽ, ഉപഭോക്താക്കളുടെ മേലുള്ള ഭാരം കുറയ്ക്കുന്ന നിർദേശങ്ങൾ പഠിച്ച് സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശപ്രകാരം സർക്കാർ രൂപികരിച്ച വിദഗ്ധസമിതി പിഴപ്പലിശ ഒഴിവാക്കണമെന്ന നിർദേശമാണ് നൽകിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article