സ്‌ത്രീയും പുരുഷനും ആയാൽ മാത്രമെ കുടുംബമാകു, സ്വവർഗവിവാഹത്തിനെതിരെ കേന്ദ്ര സർക്കാർ

Webdunia
വ്യാഴം, 25 ഫെബ്രുവരി 2021 (18:03 IST)
ദില്ലി: സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്രസർക്കാർ. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ് സ്വവർഗ വിവാഹത്തെ സർക്കാർ എതിർത്തത്.
 
ഹിന്ദുവിവാഹ നിയമത്തിന്റെ പരിധിയിൽ സ്വവർഗ വിവാഹത്തിന് അനുമതി തേടിക്കൊണ്ടുള്ള ഹർജിയിൽ ഹൈക്കോടതിയുടെ നോട്ടീസിലാണ് കേന്ദ്രം സത്യവാങ്‌മൂലം നൽകിയത്. ഒരേ ലിംഗത്തിൽ വരുന്ന വ്യക്തിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഭാര്യ,ഭർത്താവ്,കുട്ടികൾ എന്നിങ്ങനെയുള്ള ഇന്ത്യൻ കുടുംബ ആശയവുമായി താരതമ്യം ചെയ്യാനാകില്ല. സ്വവർഗ വിവാഹത്തിൽ ഒരാളെ ഭർത്താവ് മറ്റൊരാളെ ഭാര്യ എന്നും വിളിക്കുന്നത് പ്രായോഗികമല്ലെന്നും സർക്കാർ വ്യക്തമാക്കി. ഹർജി കോടതി ഏപ്രിലിൽ പരിഗണിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article