ഭാര്യ സ്വകാര്യസ്വത്തല്ല, ചായ ഉണ്ടാക്കിയില്ല എന്ന പേരിൽ ഭാര്യയെ തല്ലാനാവില്ല: ഹൈക്കോടതി

വ്യാഴം, 25 ഫെബ്രുവരി 2021 (14:02 IST)
ചായ ഉണ്ടാക്കി തന്നില്ല എന്നത് ഭാര്യയെ തല്ലുന്നതിനുള്ള പ്രകോപനമായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. ഭാര്യ ഒരു വ്യക്തിയുടെ സ്വകാര്യവസ്‌തുവോ,സ്വകാര്യ സ്വത്തോ ആകില്ലെന്നും നരഹത്യാ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഭർത്താവിന്റെ ശിക്ഷ ശരി‌വെച്ചുകൊണ്ട് കോടതി ചൂണ്ടികാട്ടി.
 
വിവാഹം സമത്വത്തിൽ അധിഷ്ഠിതമായ പങ്കാളിത്തമാണ്.എന്നാൽ ഭാര്യ ഭർത്താവിന്റെ സ്വത്തണെന്നുള്ള പുരുഷാധിപത്യ ബോധമാണ് സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നത്. ജസ്റ്റിസ് രേവതി മോഹിത് ദേര വിധിന്യായത്തിൽ പ്രസ്‌താവിച്ചു. 2013ലാണ് കേസിനാസ്‌പദമായ സംഭവം. 
 
ചായ ഉണ്ടാക്കാതെ പുറത്തുപോയ ഭാര്യയെ സന്തോഷ് അക്തർ എന്നയാൾ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. ചായയുണ്ടാക്കാൻ വിസമ്മതിച്ച ഭാര്യ പ്രകോപിപ്പിച്ചതുകൊണ്ടാണ് തലക്കടിച്ചത് എന്നായിരുന്നു ഇയാളുടെ വാദം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍