ഒരു രാജ്യം ഒരൊറ്റ തെരെഞ്ഞെടുപ്പ്, 2023ലെ തെരെഞ്ഞെടുപ്പിന് മുൻപ് നിർണായകനീക്കവുമായി ബിജെപി

വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (14:26 IST)
പൊതുതിരെഞ്ഞെടുപ്പ് അടുത്തിരിക്കെ നിര്‍ണായകമായ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് എന്ന ആശയം എത്രത്തോളം പ്രാവര്‍ത്തികമാണെന്ന് പഠിക്കാന്‍ കേന്ദ്രം സമിതിക്ക് രൂപം നല്‍കി. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇത് സംബന്ധിച്ച നിയമനിര്‍മാണം നടന്നേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കേന്ദ്രനീക്കം.
 
മുന്‍ രാഷ്ട്രപതി രാം നാഥ കോവിന്ദിന്റെ അധ്യക്ഷതയിലായിരിക്കും സമിതി എന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് പിടിഎ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗികമായ വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വിരമിച്ച ജഡ്ജിമാരും സമിതിയിലുണ്ടാകും. ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒറ്റ തിരെഞ്ഞെടുപ്പെന്ന ആശയം ബിജെപി ഏറെക്കാലമായി മുന്നോട്ട് വെയ്ക്കുന്നതാണ്. ഒറ്റ തെരെഞ്ഞെടുപ്പ് നടത്തിയാല്‍ പൊതുഖജനാവിന് വലിയ ലാഭമുണ്ടാക്കാമെന്നാണ് ബിജെപിയുടെ വാദം. എന്നാല്‍ ഒരേ സമയം തെരെഞ്ഞെടുപ്പ് നടത്തുന്നത് പ്രാദേശികമായ പ്രശ്‌നങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കാനാണെന്നും പുകമറ സൃഷ്ടിച്ച് തെരെഞ്ഞെടുപ്പില്‍ ആധിപത്യം നേടാനാണെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍