വൈദ്യുതിനിരക്ക് ഇനി മാസം തോറും ഉയരാം: നിയമഭേദഗതിക്കൊരുങ്ങി കേന്ദ്രം

വ്യാഴം, 18 ഓഗസ്റ്റ് 2022 (12:27 IST)
വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ്റെ മുൻകൂർ അനുമതിയില്ലാതെ വൈദ്യുതനിരക്ക് മാസം തോറും കൂട്ടാൻ വൈദ്യുതിബോർഡ് ഉൾപ്പെടെയുള്ള വിതരണ ഏജൻസികളെ അനുവദിക്കുന്ന ചട്ടഭേദഗതിയുമായി കേന്ദ്രം. അംഗീകൃത നിരക്കിന് പുറമെ വൈദ്യുതി വാങ്ങാൻ വിതരണഏജൻസിക്ക് ഉണ്ടാകുന്ന അധികചിലവും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഇന്ധനത്തിൻ്റെ വിലയിലുണ്ടാകുന്ന വർധനവും മാസം തോറും ഈടാക്കാനാണ് അനുമതി.
 
ഈ നിർദേശങ്ങളടങ്ങിയ വൈദ്യുതി ഭേദഗതിചട്ടം 2022ൻ്റെ കരട് രൂപത്തിന്മേൽ അഭിപ്രായമറിയിക്കാൻ കേന്ദ്ര ഊർജമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. വൈദ്യുതി വിതരണത്തിലെ സ്വകാര്യവത്കരണം ലക്ഷ്യമിട്ട വൈദ്യുതി നിയമഭേദഗതി പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടതിനുപിന്നാലെയാണ് ചട്ടഭേദഗതിയുമായി കേന്ദ്രത്തിന്റെ രംഗപ്രവേശം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍