വൈദ്യുതി ബില്ലിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് : 24000 രൂപ നഷ്ടപ്പെട്ടു

എ കെ ജെ അയ്യര്‍

ശനി, 6 ഓഗസ്റ്റ് 2022 (20:03 IST)
തൃശൂർ: വൈദ്യുതി ഇത് അടച്ചില്ലെന്നു പറഞ്ഞു ഫോൺ കാൽ വന്നതും ഉടൻ ഫോൺ ഷെയറിംഗ് ആപ് ഡൗൺലോഡ് ചെയ്യിപ്പിക്കുകയും ചെയ്തതോടെ യുവാവിന് 24000 രൂപ നഷ്ടമായി. തൃശൂർ പാട്ടുരായ്ക്കൽ സ്വദേശിയാണ് തട്ടിപ്പിനിരയായത്.

ഇയാൾ തൃശൂർ സൈബർ സെല്ലിന് പരാതി നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ വഴിയുള്ള ചതിയിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് കെ.എസ്.ഇ.ബി  പൊതുജനത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍