ഡൽഹി: തെരഞ്ഞെടുപ്പ് തിരിച്ചറിയർ കാർഡ് അധാറുമായി ബന്ധിപ്പിയ്ക്കാൻ തയ്യാറെടുത്ത് കേന്ദ്ര സർക്കർ. ഇതിനായി ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഭേദഗതി ബില്ലിന്റെ കരട് കേന്ദ്ര മന്ത്രിസഭ ഉടൻ പരിഗണിയ്ക്കും. വോട്ടർപട്ടികയിലെ ക്രിത്രിമത്വങ്ങൾ ഒഴിവാക്കുന്നതിനായാണ് കേന്ദ്ര സർക്കാരിന്റെ നടപടി.
എന്നാൽ നിയമത്തിൽ ഭേദഗതി വരുത്തി ആധാർ വിവരങ്ങൾ ശേഖരിയ്ക്കാം എന്ന കഴിഞ്ഞ വർഷത്തെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ. നടപടി പുനരാരംഭിയ്ക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യപ്രകാരമാണ് ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്താൻ തിരുമാനിച്ചത് എന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.