ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടല്‍ ഇനി ബലാത്സംഗത്തിന് കേസെടുക്കും...!

ശനി, 18 ജൂലൈ 2015 (14:46 IST)
ഭാര്യയുടെ അനുമതിയില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചാലോ, ജോലി സ്ഥലങ്ങളില്‍ നോട്ടത്താലോ സംസാരത്താലോ, പ്രവൃത്തിയാലോ അശ്ലീലത കാണിച്ചാലോ ഇനി ആപ്പിലാകുക പുരുഷന്മാരാകും. കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇത്തരം പരാമര്‍ശങ്ങളുള്‍ലത്. ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടല്‍ ബലാത്സംഗമായിന്‍ കണക്കാക്കണമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

റിപ്പോര്‍ട്ട് സംബന്ധിച്ച വിവധ സംഘടനകളുമായുള്ള മന്ത്രിതല ചർച്ച തിങ്കളാഴ്ച നടക്കും. ഇതിൽ സമവായമുണ്ടായാൽ കമ്മീഷൻ റിപ്പോർട്ട് ഉടൻ നിയമമാകും. ജോലിസ്ഥലത്തെ ശാരീരികമായ ഉപദ്രവം, ദുരുദ്ദേശ്യപരമായ സ്പർശനങ്ങൾ, അശ്ലീലച്ചുവയുള്ള സംഭാഷണങ്ങൾ തുടങ്ങിയവയും ജോലിസ്ഥലത്തെ പീഡനങ്ങളുടെ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പരാതി ഉന്നയിക്കുന്ന സ്ത്രീയുടെ പരാതിയില്‍ കഴമുണ്ടെന്ന് കണ്ടാല്‍ അവര്‍ക്ക് മൂന്ന് മാസം ശമ്പത്തോടുകൂടിയുള്ള അവധി നല്‍കണമെന്നും ഇതിനു വേണ്ടിവരുന്ന തുക കുറ്റാരോപിതനായ ആളുടെ ശമ്പളത്തില്‍ നിന്ന് പിടിക്കണമെന്നും സമിതി ശുപാര്‍ശയുണ്ട്.

അതേസമയം പരാതികൾ ദുരുദ്ദേശ്യപരമെന്നോ വ്യാജമെന്നോ കണ്ടെത്തുന്നപക്ഷം പരാതിക്കാരിക്കെതിരേ നടപടിക്കു ശിപാർശ ചെയ്യുകയുമാകാം. അതേസമയം പരാതിക്കാരിയോ, കുറ്റാരോപിതനോ ഹാജരാക്കുന്ന സാക്ഷികള്‍ വ്യാജ തെളിവുകള്‍ നല്‍കുകയാണെങ്കില്‍ അവര്‍ക്കെതിരെ കടുത്ത നടപടിക്കും ശുപാര്‍ശയുണ്ട്. ഇത്തര കേസുകള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ മന്ത്രാലയങ്ങളിലും എല്ലാ സ്ഥാപനങ്ങളിലും പരാതി പരിഹാര സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.

മുതിർന്ന ഉദ്യോഗസ്ഥയുടെ അധ്യക്ഷതയിലുള്ള സമിതിയിലെ പകുതി അംഗങ്ങളെങ്കിലും വനിതകളായിരിക്കണമെന്നു നിഷ്‌കർഷിച്ചിട്ടുണ്ട്. ഏതെങ്കിലും ഓഫീസിൽ മുതിർന്ന ഉദ്യോഗസ്ഥയെ അധ്യക്ഷയായി ലഭ്യമല്ലെങ്കിൽ മറ്റ് ഓഫീസുകളിൽ നിന്നുള്ള ഉദ്യോഗസ്ഥയെ നിയമിക്കാം. ഉയർന്ന തലങ്ങളിൽ നിന്നു സമ്മർദങ്ങളുണ്ടാകുന്നപക്ഷം ഏതെങ്കിലും എൻ.ജി.ഒ. അടക്കമുള്ള മൂന്നാംകക്ഷിയെ ഉൾപ്പെടുത്താമെന്നും കേന്ദ്ര പഴ്‌സണൽ മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക