10 ലക്ഷത്തില്‍ കൂടുതല്‍ കൈയ്യിലുണ്ടൊ? അകത്തുപോകാതെ സൂക്ഷിച്ചോളൂ

ചൊവ്വ, 20 ജനുവരി 2015 (14:14 IST)
രാജ്യത്ത് കള്ളപ്പണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വ്യക്തികള്‍ക്ക് കൈവശം സൂക്ഷിക്കാവുന്ന പണത്തിന്റെ പരിധി പത്തുലക്ഷമായി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ആദായനികുതി വകുപ്പ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചാണ് പരിധി കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. അടുത്ത പൊതുബജറ്റില്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. 
 
എന്നാല്‍, 10 ലക്ഷം രൂപയെന്നതു പ്രാഥമിക നിര്‍ദേശം മാത്രമാണെന്നും കൂടുതല്‍ ആലോചനകള്‍ക്കുശേഷം തുക പുതുക്കി നിശ്ചയിച്ചേക്കുമെന്നും ധനമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. കൂടാതെ ഉയര്‍ന്ന മൂല്യമുള്ള വസ്തുക്കള്‍ വാങ്ങുന്നവരും അവ വില്‍ക്കുന്നവരും പാന്‍ നമ്പര്‍ വ്യക്തമാക്കണമെന്നു നിര്‍ദേശിക്കാനും ആലോചനയുണ്ട്. ഒരുലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ളവയാണ് ഉയര്‍ന്നമൂല്യമുള്ളവയുടെ ഗണത്തില്‍ പെടുക. 
 
വിദേശത്ത് ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരികെക്കൊണ്ടുവരാന്‍ നടപടിയെടുക്കണമെന്ന സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. അതിനാലാണ് രാജ്യത്തിനകത്തെ കള്ളപ്പണ നിക്ഷേപങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്.ല്‍ വിദേശത്തെ കള്ളപ്പണം തിരികെ എത്തിക്കുന്നതില്‍ നിയമങ്ങളും വിദേശരാജ്യങ്ങളുമായുള്ള കരാറുകളും തടസ്സമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക