ഫാത്തിമയുടെ മരണം: അന്വേഷണം സിബിഐ‌യ്ക്ക്; ഉറപ്പ് നൽകി അമിത് ഷാ

തുമ്പി ഏബ്രഹാം

വ്യാഴം, 5 ഡിസം‌ബര്‍ 2019 (16:15 IST)
ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സിബിഐ അന്വേഷണം നടത്താമെന്ന് ഉറപ്പ് നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാര്‍ലമെന്റ് ഹൗസില്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍ വച്ച് നടന്ന കൂടിക്കാഴ്ചയിലായിരുന്നു അമിത് ഷാ അന്വേഷണം നടത്തുമെന്ന് ഉറപ്പ് നല്‍കിയത്.
 
കേരളത്തില്‍ നിന്നുള്ള എംപിമാരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഫാത്തിമ ലത്തീഫിന്റെ പിതാവ് അബ്ദുള്‍ ലത്തീഫിന്റെ താത്പര്യം അനുസരിച്ചുളള അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുക്കമാണെന്നും നിലവില്‍ ഒരു അന്വേഷണം നടക്കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.
 
ഇതിന് സമാന്തരമായി സിബിഐ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും ഫാത്തിമയ്ക്ക് നീതി ലഭിക്കാന്‍ രണ്ട് അന്വേഷണവും നടക്കട്ടെയെന്നും ഫാത്തിമ ലത്തീഫിന്റെ മാതാപിതക്കള്‍ക്ക് അമിത് ഷാ ഉറപ്പുനല്‍കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍