നടിയെ ആക്രമിച്ച കേസിൽ വിചാരണ പുനരാരംഭിച്ചു. വിചാരണക്കായി ഹൈക്കോടതി നിയോഗിച്ച കൊച്ചിയിലെ സി ബി ഐ കോടതിയിലാണ് വിചാരണനടപടികൾ നടക്കുന്നത്. കേസിൽ ആകെയുള്ള 10 പ്രതികളിലെ 8പേരും ഇന്ന് സി ബി ഐ കോടതിയിലെ വിചാരണയിൽ ഹാജരായി.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പ്രതി ദിലീപിന് നൽകുവാൻ സാധിക്കില്ലെന്നും കേസിൽ ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയതോടെയാണ് നിർത്തിവെച്ചിരുന്ന വിചാരണ കോടതി പുനരാരംഭിച്ചത്.