കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കേസുകളിലൊന്നില്‍ ഡല്‍ഹി സിബിഐ കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. രാജ്യസഭാ എംപി വിയദ് ദാദ്ര ഉള്‍പ്പെട്ട കേസിലാണ് ഉത്തരവ്. എഎംഐആര്‍ അയണ്‍ ആന്റ് സ്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡിന് കല്‍ക്കരിപ്പാടം ക്രമം വിട്ട് അനുവദിച്ചുവെന്നാണ് കേസ്. അഴിമതിയും ഗൂഢാലോചനയും അടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.