മല്യക്ക്​ 900 കോടി രൂപയുടെ വായ്​പ; ​ഐഡിബിഐ ബാങ്ക് മുന്‍ മേധാവി അറസ്റ്റിൽ

ചൊവ്വ, 24 ജനുവരി 2017 (10:47 IST)
വിജയ് മല്യയ്ക്കു വായ്പ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ഐഡിബിഐ ബാങ്കിന്റെ മുൻ ചെയർമാൻ ഉള്‍പ്പെടെ നാലുപേരെ സിബിഐ അറസ്റ്റ് ചെയ്തു. കിംഗ്​ഫിഷർ എയർലെൻസ്​ സാമ്പത്തിക വിഭാഗം തലവൻ രഘുനന്ദനനേയും ഐഡിബിഐ ബാങ്ക്​ മുൻ ചെയർമാൻ യോഗേഷ്​ അഗർവാളിനെയുമാണ് ​അറസ്​റ്റ്​ ചെയ്​തത്​​.  
 
ഫെറ നിയമമനുസരിച്ചാണ് ഇവരെ അറസ്​റ്റ്​ ചെയ്​തത്​​. വിജയ്​ മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ട്രിബ്യൂണൽ ഉത്തരവിട്ടതിന്​ പിന്നാലെയാണ്​ ഇവരെ അറസ്​റ്റ്​ ​ചെയ്തത്. കൂടാതെ മല്യയുടെ വീടും അദ്ദേഹം ചെയർമാനായ യുണൈറ്റഡ് ബ്ര്യൂവറീസ് ഹോൾഡിങ് ലിമിറ്റഡ് സ്ഥാപനങ്ങളും അടക്കം പതിനൊന്നു സ്ഥലങ്ങളില്‍ സിബിഐ റെയ്ഡും നടത്തി.

വെബ്ദുനിയ വായിക്കുക