ദലിത് സ്ത്രീയെ പാചകക്കാരിയാക്കിയതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സ്കൂളിലെ ഉച്ചഭക്ഷണം ഉപേക്ഷിച്ചു. കര്‍ണാടകയിലെ കുപ്പെഗലയിലുള്ള ഒരു സര്‍ക്കാര്‍ സ്കൂളിലാണ് രാജ്യത്തിന് അപമാനമായ സംഭവം നടന്നത്.
സെപ്റ്റംബര്‍ 22നാണ് ദലിത് വിഭാഗത്തില്‍പ്പെട്ട യുവതിയെ സ്കൂളിലെ പാചകക്കാരിയാക്കി നിയമിച്ചത്.ഇതിനെതിരേയും വ്യാപകമായ വ്യാപക പ്രതിഷേധമാണ് ഉന്നത ജാതിക്കാര്‍ ഉയര്‍ത്തിയത്. രക്ഷിതാക്കള്‍ തടഞ്ഞതിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ ഭക്ഷണം ഉപേക്ഷിച്ചത്.
സംഭവത്തെപ്പറ്റി പ്രധാനധ്യാപകന്‍ ഉന്നത അധികൃതര്‍ക്ക് പ്രധാനധ്യാപകന്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല. ദലിത് പാചകക്കാരി ഒരുക്കി എന്നതുകൊണ്ടു മാത്രം ഭക്ഷണം ഉപേക്ഷിക്കുന്ന നടപടി പ്രാകൃതമാണെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.