400 ഓളം ഭക്തരെ നിര്‍ബന്ധിത വൃഷ്ണഛേദത്തിന് വിധേയരാക്കിയെന്ന് പരാതിയില്‍ ആള്‍ ദൈവത്തിനെതിരെ സിബി ഐ ക്രിമിനല്‍ കേസെടുത്തു. ഹരിയാനയിലെ സിര്‍സ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആള്‍ ദൈവവം ഗുര്‍മീത് റാം റഹിം സിംഗിനെതിരെയാണ് ആരോപണം.
2012 ല്‍ ഹന്‍സരാജ് ചൗഹാന്‍ എന്ന ആള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് സിംഗിനെതിരെ കേസെടുക്കാന്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിട്ടത്.പരാതിയില്‍ ദൈവത്തിനോട് കൂടുതല്‍ അടുക്കണമെങ്കില്‍ വൃഷ്ണച്ഛേദം നടത്തണമെന്ന് വിശ്വസിപ്പിച്ച് താനുള്‍പ്പടെ 400 ഓളം പുരുഷ ഭക്തന്മാരെ ഗുര്‍മീത് സിംഗ് വൃഷ്ണഛേദം നടത്തിയെന്ന് ഹന്‍സരാജ് ചൌഹാന്‍ ആരോപിക്കുന്നു.2000ല്‍ നാനൂറോളം പേരാണ് വൃഷ്ണച്ഛേദത്തിനിരയാതെന്നും ചൗഹാന്‍ പരാതിയില്‍ പറയുന്നു.
നേരത്തെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി പരാതിക്കാരനായ ഹന്‍സരാജ് ചൗഹാനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയില്‍ ആരോപണം ശരിയാണെന്ന് ബോധ്യമായതിനെത്തുടര്‍ന്നാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ അതേസമയം, ആരോപണങ്ങള്‍ ഗുര്‍മീത് സിംഗ് തള്ളി. ആരോപണത്തിനെതിരെ കോടതിയെ സമീപിക്കുമെന്നാണ് ആള്‍ദൈവം അറിയിച്ചിരിക്കുന്നത്.