പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു; ബിജെപിയുമായി സഹകരിക്കാന്‍ സാധ്യത

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 20 ഒക്‌ടോബര്‍ 2021 (10:58 IST)
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നീക്കം. 'പഞ്ചാബിന്റെ ഭാവിക്കായുള്ള യുദ്ധത്തിനുള്ള സമയമാണ്. പഞ്ചാബിന്റേയും ജനങ്ങളുടെയും താല്‍പര്യത്തിന് പുതിയ പാര്‍ട്ടി രൂപീകരിക്കുകയാണ്. പഞ്ചാബിലെ കര്‍ഷകരുടെ അതിജീവനത്തിനുള്ള ഒരു വര്‍ഷമായി നടക്കുന്ന സമരത്തിനും ഇത് പ്രതിവിധിയാണ്.'- അമരീന്ദര്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവ് രവീണ്‍ തുക്രല്‍ ട്വിറ്ററില്‍ കുറിച്ചു.
 
ജനങ്ങളുടെയും സംസ്ഥാനത്തിന്റേയും സുരക്ഷിതത്വവും ഭാവിയും ഉറപ്പുവരുത്താതെ തനിക്ക് വിശ്രമമില്ലെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു. കര്‍ഷക സമരത്തിന് പരിഹാരം കണ്ടെത്തിയാല്‍ അടുത്ത് നടക്കാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കാമെന്നും അദ്ദേഹം വാഗ്ദാനം നല്‍കി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍