പൂയംകുട്ടി വനമേഖലയില്‍ ഒരു ആനയുടെ ജഡം കൂടി കണ്ടെത്തി. പൂയംകുട്ടി വാര്യം ആദിവാസി കോളനിക്കു സമീപത്തു നിന്നാണു ജഡം കണ്ടെത്തിയത്. ആനവേട്ടക്കേസിലെ പ്രതികളുമായി വനപാലകര്‍ നടത്തിയ തെരച്ചിലിലാണു ജഡം കണ്ടെത്തിയത്.
നേരത്തെ ആനവേട്ടക്കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.കേസുമായി ബന്ധപ്പെട്ട് ഇതിനകം 41 പേരാണ് അറസ്റ്റിലായത്. ഇവരുടെ മൊഴികളില്‍നിന്ന് ആനക്കൊമ്പ് വിപണന സംഘങ്ങള്‍ക്കുള്ള അന്യസംസ്ഥാന ബന്ധം വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണം സിബിഐയ്ക്ക് വിടാന്‍ തീരുമാനിച്ചത്. അന്വേഷണവുമായി ബന്ധപ്പെട്ട് 15 തോക്കുകളും 4 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.