30 ശതമാനം കുറവായിരിക്കും ഇനി മുതൽ എം പിമാരുടെ ശമ്പളത്തിൽ ഉണ്ടാവുക.ഏപ്രില്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കാണ് ശമ്പളത്തിലും പെന്‍ഷനിലും കുറവു വരുത്തുകയെന്നും ഇതിനായുള്ള ഓർഡിനൻസിന് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നൽകിയതായും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവഡേക്കര്‍ ഡല്‍ഹിയില്‍ പറഞ്ഞു.
സാമൂഹത്തോടുള്ള ഉത്തരവാദിത്തമെന്ന നിലയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു,സംസ്ഥാന ഗവർണർമാർ എന്നിവരും ശമ്പളത്തിൽ ഇളവ് വരുത്തന്നതിന് തയ്യാറായെന്നും ജാവഡേക്കർ പറഞ്ഞു. ഇത്തരത്തിൽ സമാഹരിക്കുന്ന തുക കൺസോളിഡേറ്റഡ് ഫണ്ടിലേക്കായിരിക്കും പോകുക. എം.പി.മാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടുവര്‍ഷത്തേക്ക് (2020-21, 2021-22) നിര്‍ത്തിവെക്കാനും ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്.ഈ 7,900 കോടിയും കൺസോളിഡേറ്റഡ് ഫണ്ടിലേക്കാവും പോകുന്നത്.