ബസ് മലയിടുക്കിലേക്ക് മറിഞ്ഞു: 10മരണം, 40പേര്‍ക്ക് പരിക്ക്

Webdunia
ചൊവ്വ, 17 ഫെബ്രുവരി 2015 (11:00 IST)
നിറയെ യാത്രക്കാരുമായി വന്ന ബസ് നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിഞ്ഞ് പത്തുപേര്‍ മരിച്ചു. 40 പേര്‍ക്കു പരുക്കേറ്റു, ഇവരെ സമീപത്തെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുകയാണ്.

ഇൻഡോറിൽ നിന്ന് രാജസ്ഥാനിലെ ഗലിയകോട്ടിലേക്ക് പോയ സ്വകാര്യ ബസാണ് തിങ്കളാഴ്ച രാത്രി ധർ ജില്ലയിലെ മചാലിയ ഘട്ടിൽ വെച്ച് അപകടത്തില്‍പ്പെട്ടത്. യന്ത്രണം നഷ്ടപ്പെട്ട ബസ് മലയിടുക്കിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.