ബജറ്റ് 2014: ഡിജിറ്റല്‍ ഇന്ത്യക്ക് 500 കോടി

Webdunia
വ്യാഴം, 10 ജൂലൈ 2014 (12:02 IST)
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് 500 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഗ്രാ‍മീണ മേഖലയിലെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്കും ഭരണസംവിധാനത്തിലെ സുതാര്യതയും ഉറപ്പാക്കുന്നതിനുമാണ് പദ്ധതി. മദ്രസകളുടെ വികസനത്തിന് 100 കോടിയും അനുവദിച്ചു, 
 
100 സ്മാര്‍ട് സിറ്റികള്‍ വികസിപ്പിക്കുന്നതിന് 7060 കോടിയുടെ പദ്ധതിക്ക് രൂപം നല്‍കി. ഒമ്പത് എയര്‍പോര്‍ട്ടുകളില്‍ ഇ വിസ സമ്പ്രദായം ഏര്‍പ്പെടുത്തും. ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് ഊന്നല്‍ നല്‍കും. സ്ത്രീസംരംഭകര്‍ക്ക് പ്രത്യേക പദ്ധതി. ഗ്രാ‍മീണ സഡക്ക് യോജനയ്ക്ക് 14, 389 കോടി രൂപ, കുടിവെള്ള പദ്ധതിക്ക് 3600 കോടി രൂപയും വകയിരുത്തി
 
ധനക്കമ്മി 3,6 ശതമാനമായി കുറയ്ക്കും. ഉല്‍‌പ്പാദന മേഖലയില്‍ വികസനമാണ് പ്രധാന ലക്‍ഷ്യം. സാമ്പത്തിക സ്ഥിരത കൈവരിക്കണം കള്ളപ്പണം സമ്പദ് വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാണ്. പുതിയ രാസവളനയം നടപ്പാകും. നികുതി നയം നിക്ഷേപ സൌഹാര്‍ദ്ദമാക്കും. വരുന്ന മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ സാമ്പത്തിക വളര്‍ച്ച ഏഴ് മുതല്‍ എട്ട് ശതമാനം വരെയാക്കുമെന്നും അദ്ദേഹം പറഞ്ഞു.