ഭരണപക്ഷത്തെ വെട്ടിലാക്കാൻ സാധിക്കുന്ന ഒരു ചാൻസും പ്രതിപക്ഷം ത്തെ കളയാറില്ല. അതിനി, കേന്ദ്രത്തിൽ മാത്രമല്ല കേരളത്തിലായാലും അങ്ങനെ തന്നെ. ഏതായാലും ഇത്തവണ കോൺഗ്രസിന്റെ കെണിയിൽ വീണിരിക്കുന്നത് ബി ജെ പി ആണ്. അധികാരത്തിലിരിക്കെ നടത്തിയ അഴിമതിക്കഥകൾ അബദ്ധത്തിൽ പരസ്യമാക്കി കർണാടകയിലെ ബി ജെ പി നേതാക്കള്‍ വെട്ടിലായിരിക്കുകയാണ്.
സംസ്ഥാന അധ്യക്ഷന്‍ ബി എസ് യെഡ്യൂയൂരപ്പയും കേന്ദ്രമന്ത്രി എച്ച് എന്‍ അനന്ത്കുമാറും പൊതുവേദിയില്‍ വെച്ച് നടത്തിയ സംഭഷണമാണ് പരസ്യമായിരിക്കുന്നത്. നേതാക്കൾ ഇരുവരും നടത്തിയ രഹസ്യസംഭാഷണം എങ്ങനെ പരസ്യമായി എന്നല്ലേ? വേദിയിലെ മൈക്ക് ഓണ്‍ ആയിരുന്നത് അറിയാതെ നടത്തിയ സംഭാഷണമാണു പുറത്തായത്. ഇത് സി ഡിയിലാക്കി കോൺഗ്രസ് മാധ്യമങ്ങൾക്കു നൽകി.
യെഡ്യൂയൂരപ്പയും അനന്ത് കുമാറും വേദിയിലിരുന്നു പറഞ്ഞത് അവരുടെ തന്നെ അഴിമതിക്കഥകളാണ്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഉയർത്തേണ്ട അഴിമതി ആരോപണങ്ങളെ കുറിച്ചാണ് ഇരുവരും സംസാരിച്ചു തുടങ്ങിയത്. ''വരുന്ന തെരഞ്ഞടുപ്പു വരെ സിദ്ധരാമയ്യയെ പ്രതിസന്ധിയിലാക്കണമെങ്കിൽ അഴിമതി ആരോപിച്ചാൽ മതി. അല്ലെങ്ങിൽ തന്നെ അധികാരത്തിലിരിക്കെ നമ്മള്‍ കോടികൾ വാങ്ങിയിട്ടില്ലേ." ഇതാണു പുറത്തു വന്ന സിഡിയിലുള്ള സംഭാഷണം. മൈക്ക് ഓൺ ആണെന്ന കാര്യം ഇരുവരും മറന്നു.