ബ്രിജേഷിനും രാജുവിനും ഐ ഐ ടിയില്‍ പഠിക്കാം; ഫീസ് വേണ്ട

Webdunia
തിങ്കള്‍, 22 ജൂണ്‍ 2015 (14:31 IST)
ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട് ഓഫ് ടെക്‌നോളജിയില്‍ പ്രവേശനം ലഭിച്ച പ്രതാപ്‌ഗഡ് സഹോദരങ്ങളായ ബ്രിജേഷിനും രാജുവിനും പണമില്ലാത്തത് ഒരു തടസമാകില്ല. ഐ ഐ ടിയിലെ പ്രവേശന ഫീസ് ഇവര്‍ക്ക് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി ഇളവ് ചെയ്തു കൊടുത്തതോടെയാണ് ഇത്.
 
ബ്രിജേഷിന്റെയും രാജുവിന്റെയും പഠനത്തിന് തുക കണ്ടെത്താന്‍ പിതാവ് ബുദ്ധിമുട്ടുന്നതിനെക്കുറിച്ചുള്ള 
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയുടെ സഹായം. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം സഹായം നല്‍കാന്‍ സ്ഥലത്തെ എം പിയെ ചുമതലപ്പെടുത്തിയിരുന്നു.
 
ട്യൂഷന്‍ ഫീസും മെസ് ഫീസും ഉള്‍പ്പെടെയുള്ള മറ്റ് ഫീസുകള്‍ക്ക് സ്കോളര്‍ഷിപ്പിന് ഇവര്‍ അര്‍ഹരാണെന്നും മന്ത്രി സ്‌മൃതി ഇറാനി അറിയിച്ചു.
 
ഒരു മില്ലിലെ ജീവനക്കാരനായ ധര്‍മ്മരാജിന്റെ ചെറിയ വരുമാനത്തിലാണ് ഏഴംഗ കുടുംബം ദിവസം തള്ളി നീക്കുന്നത്. ധര്‍മ്മരാജിന്റെ മക്കളായ രാജുവിന് 167ആം റാങ്കും ബ്രിജേഷിന് 410ആം റാങ്കുമാണ് ലഭിച്ചത്.