ലോക ഫുട്‌ബോള്‍ താരം പെലെ തന്റെ ലോകകപ്പ് മെഡല്‍ ഉള്‍പ്പെടെ 2000ല്‍ അധികം വസ്തുക്കള്‍ ലേലത്തിന് വെയ്ക്കുന്നു. ജൂണ്‍ ഏഴുമുതല്‍ ഒമ്പതു വരെയാണ് ലണ്ടനില്‍ വെച്ചാണ് ലേലം നടക്കുക. മൂന്നു ലോകകപ്പ് മെഡലുകളും ജൂല്സ് റിമെറ്റ് ട്രോഫിയും ലേലത്തിനുണ്ട്. 1930 മുതല്‍ 1970ന്‍ വരെ ലോകകപ്പിലെ വിജയികള്‍ക്ക് സമ്മാനിച്ചത് ജൂല്സ് റിമെറ്റ് ട്രോഫി ആയിരുന്നു. കൂടാതെ, ബ്രസീല്‍ ടീമിലെ തന്റെ പത്താം നമ്പര്‍ ജഴ്സിയും ഇദ്ദേഹം ലേലത്തിനു വെക്കും.