സുപ്രീം കോടതിയിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ ബോംബെന്ന് സംശയം, ബാഗുമായി സുരക്ഷാ ഉദ്യോഗസ്ഥൻ പുറത്തേക്കോടി, പിന്നീട് സംഭവിച്ചത് ഇങ്ങനെ

Webdunia
വെള്ളി, 14 ഫെബ്രുവരി 2020 (14:18 IST)
ഒരു ബാഗ് കുറച്ചൊന്നും പരിഭ്രാന്തിയല്ല സുപ്രീം കോടതി ;പരിസരത്ത് ഉണ്ടാക്കിയത്.  ജഡ്ജിമാരുടെ ലോഞ്ചിന് സമീപത്ത് നിന്നുമാണ് ഉപേക്ഷിയ്ക്കപ്പെട്ട നിലയിൽ ഒരു ബാഗ് കണ്ടെത്തിയത്. ബാഗിന്നുള്ളിൽനിന്നും ശബ്ദം കൂടികേൾക്കാൻ തുടങ്ങിയതോടെ ഉദ്യോഗസ്ഥരും ജഡ്ജിമാരും പരിഭ്രാന്തരായി.
 
ഇതോടെ കോടതി പരിസരത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ബാഗുമെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥൻ പുറത്തേയ്ക്കോടി. കോടതി പരിസരത്തുനിന്നും സുരക്ഷിതമായ ഒരു സ്ഥലത്ത് കൊണ്ടുവന്ന് വച്ച് പരിശോധിച്ചതോടെയാണ് കേടായ ഒരു പവർ ബാങ്ക് മാത്രമാണ് ബാഗിനുള്ളിൽ ഉണ്ടായിരുന്നത് എന്ന് വ്യക്തമായത്. ബാഗ് കോടതി പരിസരത്ത് ഉപേക്ഷിച്ചത് ആരാണ് എന്ന് തിരയ്ക്കുകയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇപ്പോൾ.   

അനുബന്ധ വാര്‍ത്തകള്‍

Next Article