കർണാടകയിലെ ഷിമോഗയിൽ ചങ്ങാടം മറിഞ്ഞ് 10 മരണം; ആറു പേരെ കാണാതായി

ബുധന്‍, 7 സെപ്‌റ്റംബര്‍ 2016 (19:17 IST)
കർണാടകയിലെ ഷിമോഗയിൽ ചങ്ങാടം മറിഞ്ഞ് 10 പേർ മരിച്ചു. ആറു പേരെ കാണാതായി. ഇവരെ കണ്ടെത്താനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെയായിരുന്നു അപകടം.

അപകട സ്ഥലത്തേക്ക് കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ എത്തിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ ശേഷം ആവശ്യമായ നടപടി ക്രമങ്ങള്‍ പാലിച്ച ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. ഇവര്‍ക്ക് സര്‍ക്ക് അടിയന്തര സഹായം പ്രഖ്യാപിച്ചേക്കും.

വെബ്ദുനിയ വായിക്കുക