കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം രക്തം കട്ടപിടിക്കലും രക്തസ്രാവവും; വിശദീകരിച്ച് കേന്ദ്രസമിതി

തിങ്കള്‍, 17 മെയ് 2021 (20:28 IST)
ഇന്ത്യയിലെ കോവിഡ് വാക്‌സിനായ കോവിഷീല്‍ഡ് സ്വീകരിച്ച ശേഷം അപൂര്‍വ്വം ചിലരില്‍ രക്തസ്രാവവും രക്തകട്ടപിടിക്കലും സ്ഥിരീകരിച്ചതായി എഇഎഫ്‌ഐ (അഡ്വേഴ്‌സ് ഇവന്റ്‌സ് ഫൊളോവിങ് ഇമ്യൂണൈസേഷന്‍). വളരെ കുറച്ചുപേരില്‍ മാത്രമേ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. 498 പേരില്‍ 26 പേര്‍ക്ക് മാത്രമാണ് ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുള്ളൂ എന്നും കേന്ദ്രസമിതി വ്യക്തമാക്കി. കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ച 10 ലക്ഷം പേരില്‍ 0.61 പേര്‍ക്കു മാത്രമാണ് രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടായിട്ടുള്ളതെന്നും ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ കുത്തിവയ്പ് എടുത്തവരില്‍ രക്തം കട്ടപിടിക്കലുമായി ബന്ധപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും സമിതി വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍