വിദേശ ബാങ്കുകളില്‍ ഇന്ത്യയില്‍ നിന്ന് നികുതി വെട്ടിച്ച് നിക്ഷേപിച്ചിരിക്കുന്നവരേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. കള്ളപ്പണക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത് ഇരട്ടനികുതി ഒഴിവാക്കല്‍ കരാറിന്റെ ലംഘനമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.അതേസമയം, കള്ളപ്പണം കൈവശം വച്ചിരിക്കുന്നവരെ സംരക്ഷിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രമുഖ അഭിഭാഷകന്‍ രാംജഠ് മലാനി ആരോപിച്ചു. പ്രശ്നത്തിലെ സര്‍ക്കാരിന്റെ വാദം 28 ന് സുപ്രീംകോടതി കേള്‍ക്കും.
സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം കേന്ദ്രസര്‍ക്കാര്‍ കള്ളപ്പണം വിദേശത്ത് നിക്ഷേപിച്ചിരിക്കുന്നത് കണ്ടെത്താനും അത് പിടിച്ചെടുക്കാനും പ്രത്യേക ദൌത്യ സംഘത്തേ നിയോഗിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്ന സമീപനമാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.