കര്‍ണാടകയില്‍ ഇന്ന് ബിജെപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.വൈകിട്ട് ആറു മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന് യെദ്യൂരപ്പ പറഞ്ഞു.സര്‍ക്കാരുണ്ടാക്കാന്‍ യെദ്യൂരപ്പയെ ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു.16 വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കുന്നതുവരെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ യെദ്യൂരപ്പ തീരുമാനിക്കുന്നത്.
അതേസമയം, മൂന്ന് വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. കോണ്‍ഗ്രസും ജെഡിഎസും സ്പീക്കര്‍ക്കു ശുപാര്‍ശ നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അയോഗ്യരാക്കിയത്.രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി, സ്വതന്ത്ര എം.എല്‍.എ ആര്‍.ശങ്കര്‍ എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. ഇവര്‍ക്ക് 2023 വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.തിങ്കളാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിക്ക് രണ്ട് സ്വതന്ത്രരുടേത് ഉള്‍പ്പെടെ 107 എംഎല്‍എമാരുടെ പിന്തുണയുണ്ടായിരുന്നു.