നടി പ്രിയാരാമൻ ബിജെപിയിലേക്ക്.എന്നാൽ, ഇതുവരെ അംഗത്വം സ്വീകരിച്ചിട്ടില്ല. കഴിഞ്ഞദിവസം തിരുപ്പതിയിൽ ക്ഷേത്രദർശനത്തിനെത്തിയ പ്രിയാരാമൻ ബിജെപി ആന്ധ്ര സംസ്ഥാന ജനറൽ സെക്രട്ടറി വി സത്യമൂർത്തിയുമായി കൂടിക്കാഴ്ചനടത്തി. ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുണ്ടെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കൂടിക്കാഴ്ചയ്ക്കുശേഷം പ്രിയ പ്രതികരിച്ചു.