താമരയോ, കൈപ്പത്തിയോ? കണ്ടറിയാം

Webdunia
വെള്ളി, 16 മെയ് 2014 (07:36 IST)
തെരഞ്ഞെടുപ്പ്‌ ഫലത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്‌ കോണ്‍ഗ്രസും ബി.ജെ.പിയും. പത്തുവര്‍ഷത്തിനു ശേഷം ഭരണം തിരിച്ചു പിടിക്കാമെന്ന പ്രകടമായ ആത്മവിശ്വാസത്തിലാണ്‌ ബി.ജെ.പി ആസ്ഥാനം. അതേസമയം തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമോയെന്ന ആശങ്ക എഐസിസി ആസ്ഥാനത്ത്‌ പ്രകടമാണ്‌.

എക്സിറ്റ്‌ പോള്‍ഫലങ്ങള്‍പുറത്തു വന്നപ്പോഴേ ബിജെപി നേതാക്കളുടെ മനസില്‍ലഡു പൊട്ടിക്കഴിഞ്ഞു. ആ ആത്മവിശ്വാസത്തോടെയാണ്‌ ഇവിടെ ഒരുക്കങ്ങള്‍. കോണ്‍ഗ്രസ്‌ ആസ്ഥാനത്ത്‌ നേതാക്കളില്ലാത്ത പോസ്റ്ററുകളാണെങ്കില്‍ബി.ജെ.പിയില്‍എല്ലാം മോഡിമയം. .

തെരഞ്ഞെടുപ്പുകാലത്ത്‌ ടിക്കറ്റ്‌ മോഹികളെ കൊണ്ട്‌ നിറഞ്ഞിരുന്ന എഐസിസി ആസ്ഥാനത്ത്‌ ഇപ്പോള്‍കാര്യമായ തിരക്കില്ല. തിരഞ്ഞെടുപ്പ്‌ ഫലത്തെ കുറിച്ചുള്ള ആശങ്കകള്‍തന്നെ കാരണം.


കേരളത്തിലെ 20 മണ്ഡലങ്ങളിലെയും ലീഡ് നിലയും വിജയിച്ചവരെയും അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ:

http://elections.webdunia.com/kerala-loksabha-election-results-2014.htm