'ഞങ്ങള്‍ ഭഗവാൻ ശ്രീരാമന്റെ പിൻഗാമികൾ, തെളിവുകൾ സുപ്രീംകോടതിയിൽ സമർപ്പിക്കാൻ തയ്യാർ'; അവകാശവാദവുമായി ബിജെപി എംപി

തിങ്കള്‍, 12 ഓഗസ്റ്റ് 2019 (08:48 IST)
തന്‍റെ കുടുംബം ശ്രീരാമന്‍റെ പിൻഗാമികൾ ആണെന്ന അവകാശവാദവുമായി ബിജെപി എംപി ദിയാ കുമാരി. രാജസ്ഥാനിലെ ജയ്പൂര്‍ രാജകുടുംബാംഗമായ ദിയാ തന്‍റെ കുടുംബം ശ്രീരാമന്‍റെ മകന്‍ കുശന്‍റെ പിന്‍ഗാമികളെന്ന് അവകാശപ്പെട്ടത്.
 
കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ അയോധ്യക്കേസ് വാദത്തിനിടെ, ശ്രീരാമന്‍റെ വംശമായ രഘുവംശത്തില്‍പ്പെട്ട ആരെങ്കിലും അയോധ്യയില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അടങ്ങുന്ന ബെഞ്ച് കൗതുകപൂര്‍വം ചോദിച്ചിരുന്നു. അതിന് പിന്നാലെയാണ് ശ്രീരാമന്‍റെ പിന്‍ഗാമികളാണെന്ന അവകാശവാദവുമായി ബിജെപി എംപി രംഗത്തെത്തിയത്.
 
‘ഞങ്ങൾ ശ്രീരാമന്‍റെ പരമ്പരയില്‍പ്പെട്ടവരാണെന്ന് പറയുന്നതില്‍ അഭിമാനമുണ്ട്. പക്ഷെ എന്തെങ്കിലും താല്‍പര്യത്തിന് വേണ്ടിയല്ല ഇത് പറയുന്നത്. വിവാദമായ ഭൂമിയില്‍ യാതൊരു അവകാശ വാദവും ഉന്നയിക്കില്ല. ഇപ്പോൾ നടക്കുന്ന നിയമ യുദ്ധത്തിലും ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല. എന്‍റെ ഹൃദയത്തില്‍നിന്ന് വന്ന സത്യമാണ് ഞാന്‍ പറഞ്ഞത്’.- ദിയാകുമാരി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍