പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവ് സമ്മാനിച്ച ലംബോര്‍ഗിനിയുമായി പുറത്തിറങ്ങിയ ഭാര്യ ഓട്ടോറിക്ഷയെ ഇടിച്ചുനീക്കി. സംഭവം ഏതായാലും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. കാരണം, ലംബോര്‍ഗിനി സമ്മാനിച്ച ഭര്‍ത്താവ് എം എല്‍ എ ആണെന്നതു തന്നെ.
മഹാരാഷ്ട്രയിലെ ബി ജെ പി എം എല്‍ എ നരേന്ദ്ര മേത്തയുടെ ഭാര്യയാണ് സമ്മാനം കിട്ടിയ ലംബോര്‍ഗിനിയുമായി കറങ്ങാന്‍ ഇറങ്ങിയപ്പോള്‍ ഓട്ടോറിക്ഷയെ ഇടിച്ചത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പൊലീസ് കേസ് ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
ഭാര്യയായ സുമന് മേത്തയ്ക്ക് പിറന്നാള്‍ ദിനത്തില്‍ താന്‍ സമ്മാനിച്ചതാണ് ലംബോര്‍ഗിനിയെന്ന് നരേന്ദ്ര മേത്ത തന്നെയാണ് വാര്‍ത്താചാനലുകളോട് പറഞ്ഞത്. അതേസമയം, അപകടം ചെറുതാണെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, തന്റെ ഭാര്യ 5.5 കോടി രൂപയുടെ ആഡംബര കാര്‍ ആണ് ഓടിച്ചതെന്നും എന്നാല്‍ കാറിന് കേടുപാടുകളൊന്നും പറ്റിയിട്ടില്ലെന്നും എം എല്‍ എ പറഞ്ഞു.