ഈ വര്‍ഷം ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2244 കോടി രൂപ; കോണ്‍ഗ്രസിന് 289 കോടി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 26 ഡിസം‌ബര്‍ 2024 (17:33 IST)
ഈ വര്‍ഷം ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2244 കോടി രൂപ. കോണ്‍ഗ്രസിന് 289 കോടിരൂപയും സംഭാവനയായി ലഭിച്ചു. ബിജെപിക്ക് കിട്ടിയ സംഭാവനയില്‍ മൂന്നിരട്ടി വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന് 258.8 കോടിയാണ് ഈ വര്‍ഷം ലഭിച്ചതെങ്കില്‍ കഴിഞ്ഞവര്‍ഷം 79.9 കോടി മാത്രമായിരുന്നു ലഭിച്ചിരുന്നത്.
 
ഈ വര്‍ഷം ബിജെപിയുടെ മൂന്നിലൊന്ന് സംഭാവനകളും കോണ്‍ഗ്രസിന്റെ പകുതിയിലധിക സംഭാവനകളും ഫ്രൂഡന്റ് ഇലക്ട്രല്‍ ട്രസ്റ്റില്‍ നിന്നാണ് ലഭിച്ചിട്ടുള്ളത്. ഇത്തരത്തില്‍ ബിജെപിക്ക് 723 കോടി രൂപയും കോണ്‍ഗ്രസിനെ 156 കോടി രൂപയും ലഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article