ബിലാവല്‍ രാഹുല്‍ഗാന്ധിയേപ്പോലെ; സോഷ്യല്‍ മീഡിയയില്‍ പരിഹാസം കൊഴുക്കുന്നു

Webdunia
വ്യാഴം, 25 സെപ്‌റ്റംബര്‍ 2014 (17:41 IST)
കശ്‌മീര്‍ മുഴുവന്‍ തിരിച്ചു പിടിക്കുമെന്ന് പ്രഖ്യാപിച്ച് മാധ്യമ ശ്രദ്ധ നേടിയ ബിലാവല്‍ ഭൂട്ടോയേ പരിഹസിക്കുന്ന ബ്ലോഗ് സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമാകുന്നു. ബിലാവല്‍ ഭൂട്ടോയ്‌ക്ക് ഒരു തുറന്ന കത്തെന്ന പേരില്‍ തുടങ്ങുന്ന് ബ്ലോഗെഴുത്തില്‍ ബിലാവല്‍ ഭൂട്ടോയെ കണക്കറ്റ് പരിഹസിക്കുന്നുണ്ട്. ആമ്രീകാന്‍ദേശി എന്നപേരിലാണ് ബ്ലോഗ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ബിലാവലിന് ജന്മദിനാംശംസകള്‍ നേര്‍ന്നുകൊണ്ട് താനും ഇപ്രായത്തില്‍ വിവരമില്ലാത്തവനായിരുന്നു എന്നും ഇന്ത്യാക്കാര്‍ ഇപ്പോള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത്‌ താങ്കളെ കുറിച്ചാണെന്നും. മറ്റുള്ള യുവാക്കള്‍ താങ്കളുടെ ഈ പ്രായത്തില്‍ ജോലി കണ്ടുപിടിക്കാനായി നെട്ടോട്ടം ഓടുന്ന സമയമാണെന്നും പരിഹസിച്ചിട്ടുണ്ട്‌.

ബിലാവലിന്റെ പ്രസ്താവനയെ WWE അനൌണ്‍സറോട് ഉപമിച്ച ഇയാള്‍ കശ്‌മീര്‍ തിരിച്ചുപിടിക്കുമെന്ന്‌ പറയുമ്പോഴുള്ള ബിലാവലിന്റെ ആക്ഷനും സംസാരവുമെല്ലാം റസലിംഗ് അനൗണ്‍സറെ പോലെയായിരുന്നു എന്നും ഞാന്‍ അവിടെയുണ്ടായിരുന്നെങ്കില്‍ കവിളില്‍ ഒരുമ്മ തരുമായിരുന്നെന്നും പറയുന്നു. ഹണീ സിംഗിന് ഗ്രാ‍മീ അവാര്‍ഡ് വേണമെന്ന് ആഗ്രഹിക്കുന്നത് പോലെയോ തനിക്ക് ഐഫോണ്‍ വേണമെന്ന് ആഗ്രഹിക്കുന്നതുപോലെയോ ശ്രമകരമാണെന്നും ബ്ലോഗില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ബിലാവലിനെ ഇന്റര്‍നെറ്റില്‍ ഏറെ വിമര്‍ശനത്തിനും പരിഹാസത്തിനും വിധേയനായ കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ രാഹുല്‍ഗാന്ധിയോടാണ്‌ ഉപമിച്ചാണ്‌ ബ്‌ളോഗ്‌ അവസാനിപ്പിച്ചിരിക്കുന്നത്‌. ഈ ആക്ഷേപഹാസ്യ കത്തിന്‌ നെറ്റില്‍ വലിയ സ്വീകരണമാണ്‌ ലഭിച്ചിരിക്കുന്നത്‌. ഇതിനകം ഫേസ്‌ബുക്കില്‍ കത്തിന്റെ ഷെയര്‍ 45,000മായി. 700 ട്വീറ്റുമുണ്ടായി. ഇനിയും ഇത്‌ കൂടുമെന്നാണ്‌ കരുതുന്നത്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.