ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര മേഖലയായ ഗോവയിലെ ബീച്ചുകളില്‍ ബിക്കിനിയ്‌ക്കും മിനി സ്‌ക്കര്‍ട്ടിനും നിരോധനം കൊണ്ടുവരാനുള്ള ബിജെപിയുടെ നീക്കം ഗൂഡ തന്ത്രമെന്ന് ആരോപണം.
ബിക്കിനി ഇട്ട് ബീച്ചില്‍ കടക്കാന്‍ പണം നല്‍കിയാല്‍ മതിയെന്നെ തത്രം കൊണ്ടു വരാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. തുടര്‍ന്ന് ഗോവന്‍ രാഷ്‌ട്രീയത്തില്‍ ബിക്കിനി വിഷയം ചൂടു പിടിക്കുകയാണ്. ബിക്കിനി നിരോധനത്തെ കുറിച്ച് ആലോചന വന്നതു മുതല്‍ കോണ്‍ഗ്രസ് എതിര്‍ പക്ഷത്തായിരുന്നു. സ്‌ത്രീ സ്വാതന്ത്ര്യത്തിന്റെ നിഷേധമാണ് ഈ നടപടിയെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
ഗോവന്‍ തീരത്തെ ഒരു പ്രത്യേകഭാഗം വേര്‍തിരിച്ച് അവിടം വാണിജ്യാടിസ്‌ഥാനത്തില്‍ ബിക്കിനി ധാരികള്‍ക്കായി നല്‍കണമെന്ന് പറഞ്ഞ ഗോമാന്തക് പാര്‍ട്ടി എംഎല്‍എ ലാവു മാംലെഡറിന്റെ വാക്ക് വീണ്ടും ചൂട് പിടിച്ചിരിക്കുകയാണ്. പ്രവേശനത്തിനായി 1000 മുതല്‍ 2,000 വരെ പ്രത്യേക ഫീസ് ഈടാക്കണമെന്നും വിനോദ സഞ്ചാര മേഖല ഇതിലൂടെ ശക്‌തിപ്പെടുകയും സര്‍ക്കാരിന് വരുമാനം കൂടുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.