ബലാത്സംഗ ശ്രമം ചെറുത്തു ; എം എല്‍ എയുടെ സഹോദരി തലക്ക് അടിയേറ്റ് മരിച്ചു

Webdunia
ബുധന്‍, 13 ഏപ്രില്‍ 2016 (13:19 IST)
ബലാത്സംഗ ശ്രമം ചെറുക്കുന്നതിനിടെ തലക്ക് അടിയേറ്റ യുവതിക്ക് ദാരുണാന്ത്യം. ബീഹാറിലെ ആര്‍ ജെ ഡി എം എല്‍ എയായ സരോജ് യാദവിന്‍റെ സഹോദരി ഷാലി ദേവിയാണ് കൊല്ലപ്പെട്ടത്.

ഭോജ്‌പൂര്‍ സ്വദേശിനിയായ ഷാലി ഒരു പ്രാദേശിക ഡോക്ടറെ കണ്ട് മരുന്നുകള്‍ വാങ്ങിയ ശേഷം തിരികെ വരുന്നതിനിടയില്‍ ഓട്ടോയിലെത്തിയ അഞ്ചംഗ സംഘം ഷാലിയെ തടഞ്ഞു നിര്‍ത്തി ബലാത്സംഗത്തിന് ശ്രമിച്ചു. ഇത് ചെറുക്കുന്നതിനിടയില്‍ ഇതിലൊരാള്‍ കയ്യിലുള്ള ഇരുമ്പ് വടികൊണ്ട് ഷാലിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഷാലിയെ പറ്റ്നയിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍‌ സയന്‍സസിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനാന്‍ സാധിച്ചില്ല. സംഭവത്തിനുശേഷം കേസിലെ രണ്ട് പ്രതികള്‍ പിന്നീട് പൊലീസില്‍ കീഴടങ്ങി. മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം