ജയിച്ചെന്ന് കരുതി ബിജെപി പടക്കം പൊട്ടിച്ചു; പിന്നെ അദ്വാനിയുടെ തലയില്‍ വെച്ചുകെട്ടി

Webdunia
ഞായര്‍, 8 നവം‌ബര്‍ 2015 (12:36 IST)
ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവന്നപ്പോള്‍ പടക്കം പൊട്ടിച്ച ബിജെപി പ്രവര്‍ത്തകര്‍ നാണക്കേടിലായി. തെരഞ്ഞെടുപ്പ് ഫലം വ്യക്തമായി പുറത്തുവന്നതോടെ ബിജെപി ചിത്രത്തില്‍ പോലും വരാന്‍ കഴിയാതെ കുഴങ്ങിയ സാഹചര്യം സംജാതമായപ്പോഴായിരുന്നു ആദ്യഫലത്തില്‍ വിജയം പ്രതീക്ഷിച്ചു ബിജെപി പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചത്. എന്നാല്‍, തോല്‍വി മനസിലാക്കിയ അദ്വാനിയുടെ ജന്മദിനം പ്രമാണിച്ചാണെന്നു ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞത്.

അതേസമയം, ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം അധികാരത്തിലേക്ക് കുതിക്കുന്ന സാഹചര്യത്തില്‍ ബിജെപി നിരാശയുടെ പടുകുഴിയിലേക്ക് വീണതിന് പിന്നാലെ തെരഞ്ഞെടുപ്പ് ജയം ആഘോഷിക്കാന്‍ ഓര്‍ഡര്‍ നല്‍കിയത് 100 കിലോ മധുരപലഹാരങ്ങള്‍ ഉപയോഗമില്ലാതാകുകയും ചെയ്‌തു.

തുടക്കത്തില്‍ ബിജെപി ലീഡ് ഉയര്‍ത്തിയതോടെ ജയം പ്രതീക്ഷിച്ച് ബിജെപി ക്യാമ്പ് ആഘോഷം ആരംഭിക്കുകയും മധുരപലഹാരങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുകയുമായിരുന്നു. എന്നാല്‍ പിന്നീട് ജെഡിയു നേതൃത്വത്തിലുള്ള വിശാലസഖ്യം മുന്നേറിയതോടെ ബിജെപി പാളയം മൂകമാകുകയായിരുന്നു.